ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന് നേട്ടം ഇനി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന് സ്വന്തം. സൺറൈസേഴ്സ് ഹൈദരാബാദ് 20.5 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി പോരാടിയാണ് പാറ്റ് കമ്മിന്‍സിനെ ഹൈദരബാദ് സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കാന്‍ പ്രമുഖ ടീമുകളെല്ലാം മുന്നോട്ട് വന്നിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കന്‍ താരം ജെറാൾഡ് കോറ്റ്‌സിയെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ താരത്തെ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി.
Summary: Pat Cummins became the most expensive player of all time in IPL