കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി എംപി കെ മുരളീധരൻ. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെടുത്തിയാണ് കെ മുരളീധരന്റെ വിമർശനം. വിഷയത്തോട് അനുബന്ധിച്ച് സംസ്ഥാന നേതാക്കൾ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും എംപി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണെന്നും മുരളീധരൻ പരിഹസിച്ചു. ഗവർണർ നാമനിർദ്ദേശം ചെയ്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആരെയും സെനറ്റിലേക്ക് നിർദേശിച്ചിട്ടില്ല. എന്നാൽ സേവ് യൂണിവേഴ്സിറ്റി ഫോറം കൊടുത്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളിൽ കാവിവത്കരണവും മാർക്സിസ്റ്റ്‌വത്കരണവും പാടില്ല. ഗവർണർക്കെതിരെ ആദ്യം രംഗത്തെത്തിയത് കോൺഗ്രസാണ്. നാമനിർദ്ദേശത്തിന് പൊതുമാനദണ്ഡം കൊണ്ടുവരണം എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
Summary: K Muraleedharan criticizes Congress leadership.
Discussion about this post