കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. കറാച്ചിയിലെ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് ചികിത്സ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണം എന്നാണ് അറിയാനാകുന്നത്.
കനത്ത സുരക്ഷയാണ് ദാവൂദ് ഇബ്രാഹിമിന് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. ദാവൂദ് ചികിത്സയിൽ കഴിയുന്ന ഫ്ലോറിൽ മറ്റ് രോഗികളൊന്നും ഇല്ല. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനം ഉള്ളത്.
Summary: Dawood Ibrahim in critical condition.
Discussion about this post