പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഗവർണർ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്നുള്ളതാണ് പ്രശ്നമെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇഎംഎസ് ചെയർ സന്ദർശിച്ച ഗവർണർ എസ്എഫ്ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് ഇവിടെ കയറിയതെന്നും പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തിയ ഗവർണർ ഇപ്പോഴും ക്യാമ്പസിൽ തുടർന്നു വരികയാണ്. ഗവർണറെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതകോടെ വെല്ലുവിളിയെന്നോണം ഗവർണർ ക്യാമ്പസിലെത്തി ഗസ്റ്റ് ഹൗസിൽ താമസം ആരംഭിക്കുകയായിരുന്നു.
Summary: The governor alleged that the reason for the police’s inactivity was the interference of the chief minister.
Discussion about this post