ദുബായ് ഗ്ലോബൽ വില്ലേജിൽ ഡങ്കിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാൻ എത്തിയത് ആരാധകർക്ക് ആവേശമായി. ഷാരുഖ് ഖാൻ – രാജ്‌കുമാർ ഹിറാനി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ഡങ്കി ഈ മാസം 21 മുതൽ തീയേറ്ററുകളിൽ എത്തും. ഡങ്കിയുടെ പ്രൊമോഷനുവേണ്ടി ആയിരക്കണക്കിന് ആരാധകർക്ക് മുന്നിലേക്കാണ് കിംഗ് ഖാൻ ദുബായിയിലെ ഗ്ലോബൽ വില്ലേജിൽ എത്തിയത്.
ചിത്രത്തിന്റെ പ്രീ ബുക്കിംഗ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചിരുന്നു. പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി പറയുന്നത്. ഷാരൂഖ് ഖാനൊപ്പം ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ നിരവധി താരങ്ങൾ പ്രധാനപെട്ട കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
Summary: Shahrukh Khan for Dunki’s promotion at Dubai Global Village.
Discussion about this post