കേരളത്തിൽ വീണ്ടും കോവിഡ് വൈറസിന്റെ ഭീതി ഉയരുന്നു. ഇന്നലെ നാല് പേർ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 302 പേർക്ക് ഇന്നലെ കോവിഡ് സ്ഥിതീകരിക്കുകയും ചെയ്തു. ആകെ 9 പേരാണ് ഈ മാസത്തിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ നിലവിൽ 1701 ആക്റ്റീവ് കൊവിഡ് കേസുകളിൽ 1523 കേസുകളും കേരഖിലത്തിൽ നിന്നാണ്. 15 പേരാണ് രാജ്യത്താകെ കോവിഡ് ബാധിച്ച് ഈ മാസം മരണമടഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്ക് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. രണ്ട് ദിവസത്തിനിടെ വടക്കൻ ജില്ലകളിൽ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരണപ്പെട്ടത്. ഇതിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് വകഭേദമായ JN1ൽ ആശങ്ക വേണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിട്ടുണ്ട്. പരിശോധന കർശനമാക്കിയെന്നും പ്രായമായവരും മറ്റ് സുഖങ്ങൾ ഉള്ളവരും കരുതൽ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Summary: The fear of covid virus is rising again in Kerala.
Discussion about this post