സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. നിലവിൽ 17 വാർഡുകളിൽ യു ഡി എഫ് ലീഡ് ചെയ്യുമ്പോൾ എൽ ഡി എഫ് 10 വാർഡുകളിലാണ് മുന്നിട്ട് നിൽക്കുന്നത് ബി ജെ പി – 4, എസ് ഡി പി ഐ – 1 വാർഡിലും മുന്നിട്ട് നിൽക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫ് – 12, യു ഡി എഫ് – 11, ബി ജെ പി – 6, എസ് ഡി പി ഐ – 2 സ്വതന്ത്രർ – 2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ 11 ഉം യുഡിഎഫിന്റെ 10 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.