ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ജനങ്ങൾക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം എന്നായിരുന്നു സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.
അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും പാർലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീസഹോദരൻമാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കോടതിവിധിയെന്നും മോദി പറഞ്ഞു.
Discussion about this post