കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2024 ജൂണിലും 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025 ജൂണിലും പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഒഴുവാക്കിയ പാഠഭാഗങ്ങൾ കേരളം പ്രത്യേകം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
Discussion about this post