എസ്എഫ്ഐ ഗവർണർക്ക് എതിരായി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒറ്റത്തവനായാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി.
ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുന്നു എന്നാരോപിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. കൂടാതെ വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്ഐ.
SUmmary: Clashes at SFI’s Raj Bhavan March.
Discussion about this post