പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തത് നൽകിയ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേൾക്കുന്നു. ഇത് രണ്ടാം ദിവസമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേൾക്കുന്നത്. നിയമ ഭേദഗതിക്ക് ശേഷം എത്ര പേർക്ക് പൗരത്വ ആനുകൂല്യം ലഭിച്ചുവെന്നതിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാർ കോടതിക്ക് കൈമാറുമെന്നാണ് വിവരം.
1966-ന് മുൻപ് രാജ്യത്തേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ടോയെന്ന കാര്യത്തിലും കേന്ദ്ര സർക്കാർ വിശദീകരണം നൽകും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് നൽകിയ നിർദ്ദേശം അനുസരിച്ചാകും കേന്ദ്ര സർക്കാർ നടപടി.
Summary: The Supreme Court will hear the petitions challenging the Citizenship Amendment Act today.
Discussion about this post