തെലങ്കാനയെ രേവന്ത് റെഡ്ഡി നയിക്കും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു.

തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി സംസ്ഥാന കോൺഗ്രസ് പാർട്ടിയ്ക്ക് ശക്തമായ അടിത്തറയാണ് നൽകിയിരിയ്ക്കുന്നത്. വെറും 6 വർഷം മുൻപ് പാർട്ടിയിൽ ചേർന്ന 56 കാരനായ റെഡ്ഡിയുടെ ഉയർച്ച വളരെ വേഗത്തിലായിരുന്നു.

‘ഡി.കെ. ശിവകുമാറും മണിക് റാവുവും റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിച്ച കോൺഗ്രസ് അധ്യക്ഷൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും തെലങ്കാനയിലെ കോൺഗ്രസിന്റെ പുതിയ നിയമസഭാ കക്ഷി നേതാവായി രേവന്ത് റെഡ്ഡിയെ തീരുമാനിക്കുകയും ചെയ്തു. പി.സി.സി. അധ്യക്ഷൻ കൂടിയായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ മികച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് തെലങ്കാനയിൽ നടന്നത്.’ -കെ.സി. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Exit mobile version