ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രയ ഭിന്നതയെ തുടർന്ന് നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍.
കൈയ്യിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അധികാരം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനം കൈകാര്യം ചെയുന്നതിൽ മറ്റു പാർട്ടികൾക്ക് വിയോജിപ്പുണ്ട്. ഇന്ത്യഏകോപന സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഎം തീരുമാനം സഖ്യ രൂപികരണ സമയത്ത് തന്നെ വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി തങ്ങളാണെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം. പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാറിന് യോഗ്യത ഉണ്ടെന്ന് ബിഹാറിലെ മുതിര്‍ നേതാവും മന്ത്രിയുമായമദന്‍ സാഹ്നി പറഞ്ഞതും ചര്‍ച്ചയാകുന്നുണ്ട്.
Summary: Dissension between the parties; The India Front meeting has been postponed.
Discussion about this post