സപ്ലൈകോയിൽ ശമ്പള പ്രതിസന്ധി. മാസാദ്യം വിതറാം ചെയ്യണ്ട ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് അറിയുന്നത്. എന്നാൽ ശമ്പളം ഇന്ന് തന്നെ കൊടുക്കാൻ സാധിക്കും എന്നാണ് സപ്ലൈകോ അവകാശപ്പെടുന്നത്.
ശമ്പളത്തിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്താൻ സർക്കാർ തരത്തിൽ അടിയന്തര നീക്കങ്ങൾ നടക്കുന്നുണ്ട്. അതേസമയം ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐടിയുസി പ്രതികരിച്ചു. പ്രതിഷേധമറിയിച്ച് എഐടിയുസി സപ്ലൈകോ എംഡിക്ക് കത്ത് നൽകിയിരിക്കുകയാണ്. സാധാരണ മാസത്തിലെ അവസാന പ്രവർത്തി ദിവസമാണ് ശമ്പളം നൽകാറുള്ളതെന്നും നവംബറിലെ ശമ്പളം ഉടൻ നല്‍കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Salary crisis in Supplyco.
Discussion about this post