കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടെ കോൺഗ്രസ്സ് നേരിട്ട പരാജയത്തെ പരിഹസിച്ച് ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറി, നേരിട്ടത് രാഷ്ട്രീയവും സംഘടനാപരവുമായ പരാജയമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. അത് ഗുജറാത്ത് മുതൽ തുടരുന്ന കാര്യമാണ്. ഇവിടെ രാഷ്ട്രീയവും സംഘടനാപരവുമായ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് ആകെയുള്ള സംസ്ഥാനം ഹിമാചൽ പ്രദേശാണ്. പ്രാദേശിക പാർട്ടികളുടെ തലത്തിലേക്ക് കോൺഗ്രസ് മാറിയിരിക്കുന്നു എന്ന് ഞാൻ പ്രത്യേകം പറയേണ്ട കാര്യമില്ല. മൂന്ന് സംസ്ഥാന സർക്കാരുകൾ മാത്രമാണ് ഇന്നിപ്പോൾ ഇന്ത്യയിൽ കോൺഗ്രസിനുള്ളത്, എം.വി. ഗോവിന്ദൻ പറഞ്ഞു.