കേരളത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കാനായി പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ സാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍

കേരളത്തിൻറെ വായ്പാ പരിധി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള നിബന്ധനകളിൽ ഇളവു വരുത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. കേരളത്തിൻറെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിൻറെ നിലവിലെ വായ്പാപരിധിക്ക് പുറമെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

പൊതു വിപണിയിൽ നിന്നും കടമെടുക്കാനുളള പരിധിയിൽ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. കൂടാതെ മറ്റ് സ്രോതസ്സുകളിൽ നിന്നുളള വായ്പ സംസ്ഥാന സർക്കാരിൻറെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്കാണ് പാർലമെൻറിൽ ധനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

SUmmary: It is not possible to relax the general conditions to increase the loan limit of Kerala: Nirmala Sitharaman

Exit mobile version