മിസോറാമിൽ പുതു ചരിത്രം തീർത്ത് സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM) അധികാരത്തിലേക്ക്

മിസോറാമിൽ തിരഞ്ഞെടുപ്പിൽ പുതു തലമുറയുടെ രാഷ്ട്രീയ സഖ്യമായ സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM) അധികാരത്തിലേക്ക്. ഭരണ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനെ (MNF) ബഹുദൂരം പിന്നിലാക്കിയാണ് ഇസഡ്പിഎം അധികാരം ഉറപ്പിച്ചത്. 40 സീറ്റുള്ള മിസോറാമിൽ 26 ഇടത്ത് ഇസഡ്പിഎമും 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിങ്ങനെയാണ് നില. മുഖ്യമന്ത്രി സോറം താങ്ഗ തോൽവിയിലേക്ക് അടുക്കുകയാണ്.

40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പമാണ് മിസോറാമിലും വോട്ടെടുപ്പ് നടന്നത്. ഇന്നലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവടങ്ങളിലെ ജനവിധി വന്നിരുന്നു.

Summary: ZPM set to form government in Mizoram making new history.

Exit mobile version