മിഷോങ് ചുഴലിക്കാറ്റ് ഇപ്പോൾ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് തമിഴ്നാടും ആന്ധ്രയും.
ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുമാകയാണ്. ചെന്നൈ നഗരം പലയിടവും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഏത് സാഹചര്യത്തെയും നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിന്നുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. റൺവേയിൽ വെള്ളം കയറിയത് കാരണം ചെന്നൈ വിമാനത്താവളം അടച്ചിട്ടു.
Summary: Cyclone Michaung: Heavy rain inundates Chennai city.