മിസോറം വോട്ടെണ്ണൽ: 26 സീറ്റിൽ ലീഡ് ചെയ്ത് സോറം പീപ്പിൾസ് മൂവ്മെന്റ്

മിസോറാമിലെ ഗ്രാമവികസന മന്ത്രി ലാൽറുത്കിമയ്ക്ക് പരാജയം

ഐസ്‌വാൾ വെസ്റ്റ്-II സീറ്റിൽ മിസോറാമിലെ ഗ്രാമവികസന മന്ത്രി ലാൽറുത്കിമ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽങ്ഹിംഗ്ലോവ ഹ്മറിനോട് പരാജയപ്പെട്ടു.

മിസോ നാഷണൽ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ സോറംതാം​ഗ മുന്നിൽ. അതേസമയം ഐസ്വാൾ വെസ്റ്റിൽ കോൺ​ഗ്രസ് നേതാവ് ലാൽസാവ്ത പിന്നിലാണ്. ബിജെപിയുടെ വൻലാൽമുഖയും പിന്നിലാണ്.

ZPM – 26
MNF – 11
BJP – 02
INC – 01
Others – 0

26 സീറ്റിന്റെ ലീഡോടെ സോറം പീപ്പിൾസ് മൂവ്മെന്റ്

മിസോറം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 26 സീറ്റിന്റെ ലീഡോടെ സോറം പീപ്പിൾസ് മൂവ്മെന്റ് കുതിപ്പ് തുടരുന്നു. മിസോ നാഷണൽ ഫ്രണ്ട് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി 3 സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

കേവല ഭൂരിപകാശമായ 21 സീറ്റ് മറികടന്ന ആഹ്ലാദത്തിലാണ് സോറം പീപ്പിൾസ് മൂവ്മെന്റ് പ്രവർത്തകർ. നേരത്തെ എക്സിറ്റ് പോളിലും സോറം പീപ്പിൾസ് മൂവ്മെന്റിന് കൃത്യമായ ലീഡ് പ്രവചിക്കപെറ്റിരുന്നു. രാവിലെ 8 മണി മുതലാണ് മിസോറാമിൽ വോട്ടെണ്ണൽ ആരംഭിച്ചത്.

Summary: Mizoram Counting
Exit mobile version