മിസോറമിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എംഎൻഎഫ്; ഒപ്പത്തിനൊപ്പം പോരാടി സെഡ്പിഎം

മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

മിസോ ജനതയിൽ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ച് ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

നവംബർ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.മിസോറമിൽ ഭരണകക്ഷിയായ എം.എൻ.എഫും സെഡ്.പി.എമ്മും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ.

പുതിയ പാർട്ടിയായ സെഡ്പിഎമ്മാണ് കോൺഗ്രസിനേക്കാൾ മുന്നിട്ട് നിൽക്കുന്നത്. 23 സീറ്റുകളിൽ മാത്രമാണ് ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്നത്. 4 സീറ്റുകളിൽ ആംആദ്മി പാർട്ടിയും മത്സരിക്കുന്നുണ്ട്.

Exit mobile version