തെലങ്കാനയിൽ മൂന്നാം സ്ഥാനക്കാരനായി കെ സി ആർ
തെലങ്കാനയിൽ നാല് റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കാമറെഡിയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മൂന്നാം സ്ഥാനത്ത്.
രേവന്ത് റെഡ്ഢിക്ക് പൂച്ചെണ്ടുകൾ സമർപ്പിച്ച് പോലീസ് മേധാവികൾ
രേവന്ത് റെഡ്ഢിയെ അഭിനന്ദിക്കാൻ ഉന്നത പൊലിസ് മേധാവികൾ ജൂബിലി ഹിൽസിലെ വീട്ടിലെത്തി. പൊലിസ് മേധാവികൾ അദ്ദേഹത്തിന് പൂച്ചെണ്ടുകൾ സമ്മാനിച്ചു.
കോൺഗ്രസ് ഇന്ത്യാ മുന്നണി യോഗം വിളിച്ചു
തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കാത്തതിനാലാണ് കോൺഗ്രസ് യോഗം വിളിച്ചത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതയിൽ ആറാം തീയതി യോഗം ചേരും.
അതിനിടെ, തെലങ്കാനയിൽ വിജയിച്ച എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്. ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ എംഎൽഎമാരെ കൊണ്ടുപോകാനായി ബസുകൾ എത്തിച്ചു. ചാക്കിട്ടുപിടിത്തം അനുവദിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
റായ്പൂർ ഇനി ബി ജെ പിക്ക് സ്വന്തം
ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റത്തിലേക്ക് നയിച്ചത് റായ്പൂർ നഗര മേഖല അടക്കമുള്ള മുന്നേറ്റമാണ്. അക്ഷരാർത്ഥത്തിൽ റായ്പൂർ നഗര മേഖല ബി ജെ പി തൂത്തുവാരിയെന്ന് പറയാം.
ഛത്തീസ്ഗഡിൽ അഞ്ച് മണ്ഡലങ്ങൾ നിർണായകം, ആരെ തുണക്കും?
ഛത്തീസ്ഗഡിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. അംബികാപുർ, ജഗൻജ്ഗിർ, കോണ്ടഗാവ്, നവഘർ, രജിം എന്നീ മണ്ഡലങ്ങളിൽ 500 വോട്ടിന് താഴെ വ്യത്യാസത്തിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്.
‘ജനങ്ങൾ ആഗ്രഹിച്ചത് ഡബിൾ എഞ്ചിൻ സർക്കാരിനെ’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
രാജസ്ഥാനിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിന് വേണ്ടി ആഗ്രഹിച്ചുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
“വിജയം” ആഘോഷമാക്കി അണികൾ
നാല് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയത്തിലേക്കുള്ള കുതിപ്പ് ആഘോഷമാക്കുകയാണ് പാർട്ടി പ്രവർത്തകർ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഏറെക്കുറെ ബിജെപി ഭരണം ഉറപ്പാക്കിയതോടെ പ്രവർത്തകർ വലിയ ആഘോഷത്തിലാണ്.
തെലങ്കാനയിൽ അധികാരം പിടിച്ചെടുത്ത കോൺഗ്രസ് പ്രവർത്തകരാണ് ആഘോഷവുമായി തെരുവുകൾ കീഴടക്കുന്നത്.
ബിജെപിയുടെ വിജയത്തിന് പിന്നിൽ മോദി: ശിവരാജ് സിങ് ചൌഹാൻ
മധ്യപ്രദേശിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ മോദിയുടെ കരങ്ങളെന്ന് ശിവരാജ് സിങ് ചൌഹാൻ. പ്രധാനമന്ത്രിയുടെ മനസ്സിൽ മധ്യപ്രദേശുണ്ട്, മധ്യപ്രദേശിന്റെ മനസ്സിൽ മോദിയും. മധ്യപ്രദേശിലെ ഡബിൾ എഞ്ചിൻ സർക്കാർ, കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കി. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്നും ശിവരാജ് സിങ് ചൌഹാൻ.
ഛത്തിസ്ഗഡിലും ബിജെപി മുന്നിൽ; സി പി ഐക്ക് 1 സീറ്റിൽ ലീഡ്…
ഛത്തിസ്ഗഡിൽ ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിൻറെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ഏറ്റവും ഒടുവിൽ ബി ജെ പി തിരിച്ചുപിടിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇടയ്ക്കിടക്ക് ലീഡ് നില മാറിമറിയുന്ന സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 39 സീറ്റിലും ബി ജെ പി 49 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.
എന്നാൽ, ഛത്തീസ്ഗഡിൽ സി പി ഐക്ക് ഒരു സീറ്റിൽ ലീഡ്. ഛത്തീസ്ഗഡിലെ കോണ്ട മണ്ഡലത്തിലാണ് സി പി ഐ സ്ഥാനാർത്ഥി ലീഡ് നേടിയത്.
കെ സി ആറിന് നിരാശ; തെലങ്കാനയിൽ രണ്ട് സീറ്റുകളിലും പിന്നിൽ
തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവിന് നിരാശ. കെസിആർ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. ഗാജ്വെൽ, കാമരറെഡ്ഡി സീറ്റുകളിലാണ് ചന്ദ്രശേഖര റാവു ജനവിധി തേടിയത്.
മരുഭൂമിയിൽ വീണ്ടും താമര മൊട്ടിടുന്നു….
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ബി ജെ പി ബഹുദുരം മുന്നിൽ. വോട്ടെണ്ണലിൻറെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി 105 സീറ്റിലും കോൺഗ്രസ് 86 സീറ്റിലുമാണ് ലീഡ് ചെയ്യുന്നു.
ഹിന്ദി ഹൃദയഭൂമി’ ആർക്കൊപ്പം?
ഹിന്ദി ഹൃദയഭൂമി’ സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും ആദ്യമണിക്കൂറിൽ ബിജെപി ലീഡ് ചെയ്യുന്നു. രാജസ്ഥാനിൽ ഒരു ഘട്ടത്തിൽ ലീഡ് നില 100 കടന്നു. കഴിഞ്ഞ തവണ തോറ്റ 24 സീറ്റുകളിൽ ഇക്കുറി ബിജെപിക്ക് ലീഡുണ്ട്. പക്ഷേ പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് നിലവിൽ പിന്നിലാണ്. ഭരണത്തുടർച്ച കിട്ടുമെന്ന കോൺഗ്രസ് പ്രതീക്ഷയാണ് രാജസ്ഥാനിൽ മങ്ങുന്നത്.
മധ്യപ്രദേശിൽ സീറ്റ് നിലയിൽ നിലവിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് പ്രതീക്ഷ കൈവിടാതെ തൊട്ടുപിന്നാലെയുണ്ട്. ദിഗ്വിജയ് സിംഗിന്റെ മകൻ ജയവർധൻ മുന്നിലാണ്.
Discussion about this post