മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ നാളെ നടക്കും. ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടും മിസോറാം പീപ്പിൾസ് മൂവ്മെന്റും തമ്മിൽ കനത്ത പോരാട്ടമാകും നടക്കുക. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ആകെ 40 നിയോജക മണ്ഡലങ്ങളാണ് മിസോറാമിൽ ഉള്ളത്.
നാളെ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറാം നാഷണൽ ഫ്രണ്ട്, മിസോറം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസ് എന്നിവരുടെ ത്രികോണ മത്സരം നടന്ന സംസ്ഥാനത്ത് ബിജെപിയും പ്രതീക്ഷ വയ്ക്കുന്നുണ്ട്. എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്.
മധ്യ പ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന എന്നീ നാല് സംസ്ഥാങ്ങൾക്ക് ഒപ്പം ഇന്നാണ് മിസോറാമിലും തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
Summary: Counting of votes in Mizoram tomorrow
Discussion about this post