രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞടുപ്പ്പ് ഫലം ബിജെപിക്ക് അനുകൂലമായ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് ആളുകൾ പുറത്തുവന്നുവെന്നാണ് അദ്ദേഹം പരിഹസിച്ചത്. കോൺഗ്രസിന്റെ അഴിമതിഭരണം കൊണ്ട് ജനങ്ങൾ അവരെ പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് ജനങ്ങളുടെ തീരുമാനം. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാവിലെ പറഞ്ഞത്. രാജസ്ഥാനിലെ എക്സിറ് പോൾ ഫലങ്ങളിൽ ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്. എന്നാൽ വിജയം തങ്ങൾക്കൊപ്പമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്.
Summary: Gajendra Singh Shekhawat mocks Congress in Rajasthan.
Discussion about this post