നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ഫലം; ബിജെപിയുടെ മുന്നേറ്റത്തെകുറിച്ച് പ്രതികരിച്ച് ചൗഹാൻ

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്താലും ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും സമൂഹമാധ്യമങ്ങിലൂടെ മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പൂർണ്ണ ഫലം വരുന്നത് വരെ തങ്ങൾ കാത്തിരിക്കുമെന്നും ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ ശിവരാജ് സിംഗ് ചൗഹാന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസമാണ് ഇത്തരമൊരു ജനവിധിയുടെ കാരണമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും മധ്യപ്രദേശ് ജനവിധിയെ കുറിച്ച് പ്രവചിച്ചത്. എന്നാൽ ബിജെപി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Summary: Chauhan reacts to BJP’s progress in Madhya Pradesh.

Exit mobile version