അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്നറിയാം. നാല് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. രാജസ്ഥാൻ, മിസോറം, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, എന്നെ സംസ്ഥാനങ്ങളിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വോട്ടെണ്ണലിൻറെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്ന്. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്. ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്.
Discussion about this post