ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കേരളത്തിന്റെ മിന്നു മണിയെ തിരഞ്ഞെടുത്തു.
ഡിസംബർ 6, 9, 10 തീയതികളിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സന്ദർശക ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20 മത്സരങ്ങളിലേക്കാണ് മിന്നുവിനെ തിരഞ്ഞെടുത്തത്.
വെള്ളിയാഴ്ച ബിസിസിഐ വനിതാ സെലക്ഷൻ കമ്മിറ്റി ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ഏക ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ഇന്ത്യൻ ടീമുകളെ ഹർമൻപ്രീത് കൗർ നയിക്കും.
ഡിസംബർ 14 മുതൽ 17 വരെ മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. തുടർന്ന് ഡിസംബർ 21 നും 24 നും ഇടയിൽ വാങ്കഡെയിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് നടക്കും.