ബിജെപിയ്ക്ക് കേരളത്തിൽ അനുകൂല സാഹചര്യം; തനിക്ക് തിരുവനന്തപുരത്ത് സീറ്റ് ലക്ഷ്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ തിരുവനന്തപുരത്ത് മത്സരിക്കാൻ ലക്ഷ്യം വയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പൂർവ്വകാല പ്രവർത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവർത്തനങ്ങളിൽ ബിജെപി ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ വളർച്ച തടയാൻ അകത്തും പുറത്തും ശക്തികൾ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ ബിജെപിക്ക് കരുത്തുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Summary: Favorable situation for BJP in Kerala; Rajeev Chandrasekhar.

Exit mobile version