കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ പിടിച്ചത് പൊലീസിന്റെ മികവ് കൊണ്ടെന്ന് മുഖ്യമന്ത്രി

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് നല്ല രീതിയിലുള്ള അന്വേഷണം ആണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ പിടികൂടാൻ കാരണം പൊലീസിന്റെ അന്വേഷണ മികവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തത്. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

chilar രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രതിഷേധമുണ്ടാകുക ആണ് ചെയ്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വീഴ്ച സംഭിച്ചാൽ അല്ലെ പ്രതിഷേധിക്കേണ്ടതായുള്ളു. കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാൻ തട്ടികൊണ്ടു പോയ സംഘത്തിന് കഴിയാത്തത് പോലീസിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണ മികവിൽ രാജ്യത്ത് തന്നെ മുൻ നിരയിലാണ് സംസ്ഥാന പൊലീസ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Summary: The chief minister said that the arrest of the accused in the child abduction case was due to the excellence of the police.

Exit mobile version