അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. ഇനി ഞായറാഴ്ച വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ് എല്ലാ പാർട്ടികളും. എക്സിറ്റ് പോൾ പ്രവചനങ്ങൾ ഓരോ സാദ്ധ്യതകൾ കല്പിക്കുമ്പോളും ആത്മവിശ്വാസം കൈവിടാതെ തുടരുകയാണ് എല്ലാ പാർട്ടിക്കാരും.
രാജസ്ഥാനിൽ ബിജെപിയിലേക്ക് അധികാര മാറ്റവും ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഭരണ തുടർച്ചയുമാണ് ഭൂരിഭാഗം ഫലങ്ങളും പ്രവചിച്ചത്. എല്ലാ രാജസ്ഥാനിൽ കോൺഗ്രസ് അധികാര തുടർച്ച നടത്തും എന്നാണ് അവർ വിലയിരുത്തുന്നത്. ഛത്തീസ്ഗഡിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്ന് ബിജെപിയും അവകാശപ്പെടുന്നു.
കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന മധ്യപ്രദേശിൽ 130 ൽ അധികം സീറ്റുകൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നതായി ദിഗ് വിജയ് സിംഗ് പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും 70 ൽ അധികം സീറ്റുകൾ തങ്ങൾ നേടും എന്നാണ് ബിആർഎസ് പ്രതീക്ഷിക്കുന്നത്. ആർക്കും ഭൂരിപക്ഷം പ്രവചിക്കാത്ത മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് എടുക്കുന്ന നിലപാടാകും ചിലപ്പോൾ നിർണായകമാവുക. എന്തായാലും ജനവിധിയുടെ യഥാർത്ഥ ഫലമറിയാൻ ഇനി രണ്ട് നാൾ കൂടി കാക്കാം.
Summary: Parties’ feedback about Exit Poll Results.
Discussion about this post