അബിഗെയ്ൽ വീട്ടിലേക്ക്; ആരോഗ്യനില തൃപ്തികരം

ഓയൂരിൽ അജ്ഞാതർ തട്ടികൊണ്ട് പോയ ആറുവയസ്സായ അബിഗേൽ സാറ റെജി ആശുപത്രി വിട്ടു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിശോധനകളും കൗൺസിലിംഗും ഇന്നലെ തന്നെ പൂർത്തിയായിരുന്നു. മാനസിക സമ്മർദ്ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗൺസിലിംഗിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്തേണ്ടത് ആയിട്ടുണ്ട്.

Summary: Abigail’s health condition is satisfactory.

Exit mobile version