കേരളവർമ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ചെയർമാൻ തെരത്തെടുപ്പ് ഫലം ഹൈക്കോടതി മരവിപ്പിച്ചു. ഇതോടെ എസ്എഫ്‌ഐ സ്ഥാനാർത്ഥിയുടെ വിജയ പ്രഖ്യാപനവും റദ്ദാക്കി.
തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെഎസ് യു ചെയർമാൻ സ്ഥാനാർഥിയായ എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചത് എന്നാണ് ശ്രീകുട്ടന്റെ ആരോപിച്ചിരിക്കുന്നത്.
Summary: Kerala Varma College Union Election: High Court quashes SFI Chairman.
Discussion about this post