ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. യുവതാരം ശുഭ്മൻ ഗില്ലിനെ ടീമിന്റെ ക്യാപ്റ്റനായി ടൈറ്റൻസ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണു ചെയ്തതെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് സീസണുകളിൽ ടീമിനായി വലിയ കാര്യങ്ങൾ ചെയ്ത താരമാണ് ഹാർദിക്കെന്ന് ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു. താരത്തിന് ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലേക്ക് തിരികെ പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും സോളങ്കി പറഞ്ഞു.
ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 890 റൺസ് നേടിയ താരമായിരുന്നു ഗിൽ. ഐപിഎൽ ക്യാപ്റ്റൻസിയിൽ തിളങ്ങാനായാൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്താനും ഗില്ലിന് സാധ്യതയുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന നിലയിൽ നേരത്തേ തന്നെ ഗില്ലിന്റെ പേര് ഉയർന്നുകേട്ടിരുന്നു.
Discussion about this post