കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവിനെ മാറ്റി. അന്വേഷണവിധേയമാണ് നടപടി. അപകടം അന്വേഷിക്കാനുള്ള സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതിയിൽ നിന്ന് സ്റ്റുഡൻറ്സ് വെൽഫെയർ ഡയറക്ടർ പി കെ ബേബിയെയും മാറ്റിയിട്ടുണ്ട്.
വി.സി. ഡോ.പിജി.ശങ്കരൻ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേർ മരിച്ച സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കെ.കെ.കൃഷ്ണകുമാർ (കൺവീനർ), ഡോ.ശശിഗോപാലൻ, ഡോ.ലാലി എന്നിവരാണ് സമിതിഅംഗങ്ങൾ.
പരിപാടിയിൽ കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദീപക് കുമാർ സാഹു രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. കത്ത് രജിസ്ട്രാർ പൊലീസിന് നൽകിയോ എന്നതിലും വ്യക്തതയില്ല. ഈ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ കൂടിയാണ് സാഹുവിനെ മാറ്റിയിരിക്കുന്നത്.