അറ്റകുറ്റപ്പണി; തലസ്ഥാനത്ത് പലയിടത്തും ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിൽ നവംബർ 28, 29, 30 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. അതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശുദ്ധജല വിതരണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗീകമായി തടസ്സപ്പെടും എന്ന് കേരളം വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വികരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

Summary: Thiruvananthapuram; water supply will be disrupted.

Exit mobile version