നവകേരളം സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം എന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു.
കുട്ടികളെ ചൂഷണം ചെയ്തുകൊണ്ടുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതോടെ വിവാദമായ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചു. അതേസമയം കാര്യങ്ങൾ സംസ്ഥാന സർക്കാർ വ്യകത്മാക്കിയതിനെ തുടർന്ന് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.
Summary: The government has withdrawn the order to allow school children to participate in the Nava Kerala Sadas.