കുസാറ്റിലെ ഗാനനിശയ്ക്ക് മുമ്പ് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. സംഗീത പരിപാടിക്കായി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിപാടിയിൽ കൂടുതൽ ആളുകൾ എത്തുമെന്ന് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിച്ചിരുന്നില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റോറിയത്തിലെ പരിപാടികൾക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേർന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
Summary: Cusat accident: Reported that there was a safety lapse in the incident.
Discussion about this post