ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം; ഹരിനാരായണന് ഇനി സെൽവിന്റെ ഹൃദയം

കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരം. ഇനി സെൽവിന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തിൽ മിടിക്കും. നാലര മണിക്കൂ‍ർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് 16 കാരനായ ഹരിനാരയണനിൽ തമിഴ്നാട് സ്വദേശിയായ സെൽവീൻ ശേഖറിന്റെ ഹൃദയം തുന്നിച്ചേർത്തത്. ശസ്ത്രക്രിയ വിജയമാണെന്നും ഹരിനാരായണനിൽ ഹൃദയം മിടിച്ചു തുടങ്ങിയെന്നും ലിസി ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു.

കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് മരിച്ച സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന സെൽവിൻ ശേഖർ. കടുത്ത തലവേദനയെ തുടർന്ന് പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയിരുന്നു. നവംബർ 24 ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഹൃദയം കൂടാതെ സെൽവിന്റെ മറ്റ് അവയവങ്ങളും മറ്റു രോഗികൾക്ക് പുതുജീവനേകും. സെൽവിന്റെ ഭാര്യ ഗീതയാണ് അവയവ ദാനത്തിന് സന്നദ്ധത അറിയിച്ചത്.

Summary: Heart transplantation successful at Lisie Hospital.

Exit mobile version