യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയ കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമ്മിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
Summary: Youth Congress fake election ID card case: DGP submits report.
Discussion about this post