ഇന്ത്യൻ വനിതാ സീനിയർ ടീമിലെത്തിയ ആദ്യ മലയാളി താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നു മണി. ഈ വർഷം ജൂലൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലാണ് 24കാരിയായ മിന്നു ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും മിന്നു അംഗമായിരുന്നു.
ഈ മാസം 29 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം.
ഈ വർഷം ജൂലൈയിൽ ബംഗ്ലാദേശിനെതിരെയാണ് വയനാട് സ്വദേശിയായ മിന്നു അന്താരാഷ്ട്ര ടി20യിൽ ഇന്ത്യക്കായി അരങ്ങേറിയത്. ഇതുവരെ സീനിയർ ടീമിനായി നാല് മത്സരങ്ങൾ കളിച്ചു. ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ ടി20 ടീമിലും താരം അംഗമായിരുന്നു.
ഇന്ത്യൻ സീനിയർ ടീമിൽ കളിച്ച മൂന്ന് താരങ്ങളാണ് എ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മിന്നു മണി, കനിക അഹൂജ, മോണിക്ക പട്ടേൽ എന്നിവരാണ് ഇന്ത്യ എ ടീമിൽ ഇടം നേടിയ സീനിയർ ടീമിൽ കളിച്ചിട്ടുള്ള താരങ്ങൾ. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
ഇന്ത്യ എ ടീം: മിന്നു മണി, ഉമ ചേത്രി, കനിക അഹൂജ, ശ്രേയങ്ക പാട്ടീൽ, വൃന്ദ ദിനേശ്, ഗൊങ്കടി തൃഷ, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയൽ, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേൽ, കാഷ്വീ ഗൗതം, ജിൻഡിമമി കലിത, പ്രകാശിത് നായ്ക്.
Discussion about this post