സ്വവർഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവർ ജഡ്ജിമാരുടെ ചേംബറിൽ വാദം കേൾക്കുന്നതിനു പകരം തുറന്ന കോടതിയിൽ റിവ്യൂ ഹർജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണം എന്ന ആവശ്യം കഴിഞ്ഞ ഒക്ടോബർ 17 ന് സുപ്രീംകോടതി തള്ളിയിരുന്നു. സ്വവർഗ വിവാഹത്തിനുള്ള നിയമ സാധുത നൽകേണ്ടത് പാർലമെന്റാണ്, മറിച്ച് കോടതിയല്ല എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് നിലവിൽ തടസ്സമില്ല, എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
വിവാഹത്തിന് നിയമ സാധുത നൽകാത്ത സാഹചര്യത്തിലും സ്വവർഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. നവംബർ 28 നാണ് പുനഃപരിശോധന ഹർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Summary: Same-sex marriage review petition: Supreme Court to consider hearing in open court.
Discussion about this post