സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1983 ൽ കേരളം ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ഫാത്തിമ ബീവി 1989 ൽ വിരമിച്ചെങ്കിലും പിന്നീട് മാസങ്ങൾക്ക് ശേഷം ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിക്കപ്പെട്ടു. 1992 ഏപ്രിൽ 29-ന് വിരമിച്ചു.
1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3 വരെ തമിഴ്നാട് ഗവർണറായി പ്രവര്‍ത്തിച്ചു. അക്കാലത്ത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ ഗവർണർ പദവി ഫാത്തിമ ബീവി രാജി വെച്ചു.
Summary: Justice Fathima Beevi, the first woman judge of the Supreme Court, passed away.
Discussion about this post