പൂജ ബമ്പർ ഒന്നാം സമ്മാനം നേടിയത് കാസർഗോഡ് സ്വദേശി. JC 253199 നമ്പറിന് ആണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റ് ആണിത്. JD 504106, JC 748835, JC 293247, JC 781889 എന്നീ നാല് നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനത്തുക. മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.
കാസർകോട്ടെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് ആണ് മേരിക്കുട്ടി ജോജോ. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയായിരുന്നു പൂജ ബമ്പർ ടിക്കറ്റിന്റെ വില. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റുപോയിരുന്നു. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്ക് നാലാം സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയും കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും പൂജ ബമ്പർ ടിക്കറ്റുകൾക്ക് ഉണ്ട്.
Summary: Pooja bumper result; 1st prize for tickets sold by Kasaragod.