ക്രിക്കറ്റ് ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപോരാട്ടത്തിൽ കളിക്കുന്ന ഇരു ടീം ഇലവനുകൾക്കും മാറ്റം വരുത്തിയിട്ടില്ല. സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ഇരു ടീമുകളും സ്വപ്ന കപ്പിനായി പോരാടുന്നത്. മൂന്നാം കിരീടത്തിനായി 1983, 2011 ഉം ആവർത്തിക്കാൻ ഇന്ത്യൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതേസമയം ആറാം കിരീടമാണ് ഓസീസിന്റെ ലക്ഷ്യം. പ്രേക്ഷകർക്ക് സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരം തല്‍സമയം കാണാം.
ഇന്ത്യ:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ:
ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
Summary: Aussies won the toss; Batting for India.
Discussion about this post