ഈ ഉത്സവ സീസണിൽ കൂടുതൽ ഇന്ത്യക്കാർ ആഡംബര കാറുകൾ വാങ്ങിയതോടെ, ഉത്സവ ആഘോഷങ്ങളുടെ കാലഘട്ടത്തിൽ മെഴ്സിഡസും ഔഡിയും റെക്കോർഡ് വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. രണ്ട് ആഡംബര കാർ നിർമ്മാതാക്കൾ ഈ ഉത്സവ സീസണിൽ റെക്കോർഡ് യൂണിറ്റുകളാണ് വിറ്റത്.
വർഷം മുഴുവനും ഡിമാൻഡ് മന്ദഗതിയിലായതിന് ശേഷം, ഇന്ത്യയിലെ ആഡംബര കാർ വ്യവസായം നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ കുറച്ച് ലാഭമുണ്ടാക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണെന്ന് റിപ്പോർട്ട്.
ഓണം മുതൽ ദീപാവലി വരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഡംബര കാർ നിർമാതാക്കൾക്ക് മികച്ചതായിരുന്നു ഈ വർഷത്തെ ഉത്സവകാലം. ശക്തമായ ഉപഭോക്തൃ വികാരം, ഒന്നിലധികം പുതിയ കാർ ലോഞ്ചുകൾ, ആകർഷകമായ പോർട്ട്ഫോളിയോ എന്നിവ കാരണം ഡിമാൻഡ് വർധിച്ചതാണ് മെച്ചപ്പെട്ട വിൽപ്പനയ്ക്ക് കാരണമായതെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് അയ്യർ പറഞ്ഞു.
ഈ വർഷം ഓഗസ്റ്റ് 17 നും നവംബർ 14 നും ഇടയിലുള്ള 89 ദിവസത്തെ ഉത്സവ കാലയളവിൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹന ചില്ലറ വിൽപ്പന 10 ലക്ഷം കടന്നു. അതേസമയം, കഴിഞ്ഞ വർഷം 71 ദിവസത്തെ ഉത്സവ സീസണിൽ 8.10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.
Discussion about this post