2027-ഓടെ തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും യാത്രാസൗകര്യം ഉറപ്പാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റിപ്പോർട്ട്. ദീപാവലി സമയത്ത് രാജ്യത്തെ തീവണ്ടികളിലും റെയിൽവെ സ്റ്റേഷനുകളിലും വൻ തിരക്ക് അനുഭവപ്പെടുകയും ബിഹാറിൽ തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറാൻ ശ്രമിച്ച ഒരാൾ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ആദ്യപടിയെന്ന നിലയിൽ വർഷം 4,000 മുതൽ 5,000 വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം. നിലവിൽ 10,748 ട്രെയിനുകളാണ് രാജ്യത്ത് എല്ലാദിവസവും സർവീസ് നടത്തുന്നത്. നാലുവർഷംകൊണ്ട് 3,000 ട്രെനുകൾ കൂടി ട്രാക്കിലിറക്കും. വർഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post