നടിയും മുൻ എം.പിയുമായ വിജയശാന്തി ബി.ജെ.പി നിന്ന് രാജിവച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിയ്ക്ക് ഈ തിരിച്ചടി. വിജയശാന്തി തന്റെ രാജിക്കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിക്ക് കൈമാറി. ബുധനാഴ്ച ആണ് രാജി നൽകിയത്.
ബിജെപിയിൽ നിന്ന് രാജിവച്ച അവർ കോൺഗ്രസിൽ ചേരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. തെലങ്കാന പി.സി.സിയിലെ മുതിർന്ന നേതാക്കൾ വ്യാഴാഴ്ച അവരെ സന്ദർശിച്ച് ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കും.
2009-ൽ ടി ആർ എസിന്റെ മേദകിൽ നിന്നുള്ള എം.പിയായിരുന്ന വിജയശാന്തി, ടി ആർ എസ് നേതൃത്വവുമായുള്ള എതിർപ്പിനെ തുടർന്ന് 2014 ൽ കോൺഗ്രെസ്സിലെത്തി. പിന്നീട് സംസ്ഥാന കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിലുള്ള അതൃപ്തിയാലാണ് 2020-ൽ ബി.ജെ.പിയിൽ എത്തുന്നത്. 2019-ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി.
Summary: Backlash to BJP; In Telangana, former MP and actress Vijayashanti joins Congress.