നവംബർ 18, 19 തീയതികളിൽ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തിൽ നിയന്ത്രണം. ഈ രണ്ട് ദിവസങ്ങൾ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുകയാണ്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ നിയന്ത്രണം. മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് കടുത്ത യാത്രാക്ലേശത്തിന് ഇടയാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം അറിയിക്കുന്നതായി റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
ശനിയാഴ്ച
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് (06018)
എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448)
ഞായറാഴ്ച
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604)
ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017)
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449)
എറണാകുളം-കോട്ടയം (06453)
കോട്ടയം-എറണാകുളം (06434)
Summary: Eight trains were canceled in the state on Saturday and Sunday.
Discussion about this post