കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനം. ഇന്ന് മന്ത്രിസഭായോഗം കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും സർക്കാർ നൽകും. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം കേസിലെ പ്രതിയായ ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കുകയും പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. തനിക്ക് അഭിഭാഷകൻ വേണ്ടെന്ന് ഡൊമിനിക് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട് മാർട്ടിൻ പറഞ്ഞിരിക്കുന്നത്.
Summary: Kalamassery blast: Rs 5 lakh financial assistance for the family of the deceased.