മമ്മൂട്ടി നായകനായി എത്തുന്ന ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. എല്ലാതവണത്തെ പോലെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മമ്മൂക്കയുടെ ലുക്ക് ട്രെൻഡിങ്ങിലാണ്.
തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വലിയ ജനപ്രീതി ലഭിച്ചിരുന്നു. സെക്കന്റ് ലുക്ക് പോസ്റ്ററിനും നല്ല സ്വീകാര്യത ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. നടനും സംവിധായകനുമായ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Summary: Bazooka’s second look poster