സപ്ലൈകോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ എൽഡിഎഫ് തീരുമാനിച്ചു. പൊതുവിപണിയിൽ വിലക്കയറ്റത്തിൽ കൈപൊള്ളുമ്പോൾ സപ്ലൈകോ സബ്സിഡിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് മാസം 750രൂപയോളം ലാഭിക്കാൻ ഇപ്പോൾ കഴിയും. ഇതിലാണ് ഇനി മാറ്റം വരുന്നത്.
വിലകൂടുന്നതിനെപ്പറ്റി സപ്ലൈകോ ഉദ്യോഗസ്ഥരുമായി 15-നുശേഷം ചർച്ചകൾ ആരംഭിക്കുമെന്നും എത്രശതമാനംവരെ വില കൂട്ടണമെന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 2016-ലെ വിപണിവിലയുമായി താരതമ്യംചെയ്തുള്ള സബ്സിഡി വിലയ്ക്കാണ് ഇപ്പോഴും സാധനങ്ങൾ വിൽക്കുന്നത്. അത് തുടരാനാകില്ലെന്നാണ് സപ്ലൈകോ പൊതുവിതരണ വകുപ്പിനെ അറിയിച്ചത്. ഇതോടെയാണ് വിലകൂട്ടുന്നതിന് ഇടതുമുന്നണി അംഗീകാരം നൽകിയതും.
സബ്സിഡി സാധനങ്ങളുടെ പട്ടിക പുതുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആവശ്യക്കാർ ഏറെയുള്ള മറ്റേതെങ്കിലും സാധനങ്ങൾ സബ്സിഡി നൽകുന്ന സാധനങ്ങളുടെ പട്ടികയിൽ ചേർക്കണോ നിലവിലുള്ളവയിൽ ഏതെങ്കിലും ഒഴിവാക്കണോ എന്നതും പരിശോധിക്കും.
Discussion about this post